Hero Image

രാവിലെ വെറും വയറ്റില് കാപ്പി കുടിക്കുന്നവരാണോ? ഇതറിഞ്ഞാല് ആ ശീലം ഉറപ്പായും ഒഴിവാക്കും

ഒരു കപ്പ് കാപ്പിയിലോ ചായയിലോ ഒരു ദിവസം തുടങ്ങാത്ത ഏത് മലയാളികളാണ് ഉള്ളത്. രാവിലത്തെ ഉന്മേഷത്തിന് കാപ്പിയോ ചായയോ മലയാളികള്‍ക്ക് നിര്‍ബ്ബന്ധമാണ്.

ചിലര്‍ എഴുന്നേറ്റ് പല്ലു തേച്ച ശേഷം കാപ്പിയോ ചായയോ കുടിക്കുമ്പോള്‍ ചിലര്‍ പല്ല് പോലും തേക്കാതെ ഇവ അകത്താക്കുന്നു. എന്നാല്‍ വെറും വയറ്റില്‍ ഇതുപോലെ കാപ്പി കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രാവിലെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുന്ന കാര്യമാണ്. നിങ്ങള്‍ അത്തരത്തില്‍ ഒരു ശീലത്തില്‍ ഉള്ള ഉള്ളവരാണെങ്കില്‍ തീര്‍ച്ചയായും അത് നിറുത്തണം എന്നാണ് പഠനങ്ങള്‍ പറയുന്നത്.

രക്തത്തിലെ പഞ്ചസാര നിരക്ക് താഴുക, മാനസിക സംഘര്‍ഷം തുടങ്ങിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. രാവിലെ ശരീരത്തിലെ ഈ കോര്‍ട്ടിസോള്‍ അളവ് ഉയര്‍ന്ന് നില്‍ക്കും. അതിനാല്‍ തന്നെ രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുമ്പോള്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു.

വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കും. കാപ്പി ആമാശയത്തിലെ ആസിഡ് ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ആമാശയത്തിലെ പിഎച്ച് ലെവല്‍ കുറയ്ക്കും. സമീകൃതാഹാരത്തോടൊപ്പം കാപ്പി കുടിക്കുന്നത് വന്‍കുടലിനെ ഉത്തേജിപ്പിക്കാനും കുടലിന്റെ ക്രമം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.

READ ON APP